t

തൃപ്പൂണിത്തുറ: കോതമംഗലത്തു കബറടങ്ങിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിന്റെ ഭാഗമായി കരിങ്ങാചിറ കത്തീഡ്രൽ സെന്റ് ജോർജ് യൂത്ത് അസാസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയ പള്ളിയിൽ തമുക്കു നേർച്ച സമർപ്പിച്ചു. കരിങ്ങാച്ചിറ കത്തീഡ്രലിൽ വച്ച് യൂത്ത് അസോസിയേഷൻ പ്രവർത്തകർ തയ്യാറാക്കിയ തമുക്കു നേർച്ച ഐസക്ക് മാർ ഒസ്താത്തിയോസ് ആശീർവദിച്ചു.