
തൃപ്പൂണിത്തുറ: വൈറ്റില മിനി സിവിൽ സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ തൃപ്പൂണിത്തുറ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് എം.എം. ബേബി രാജൻ പതാക ഉയർത്തി. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൽ. മായ ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി സൻജു മോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിന്ധു ദേവി ഇ.കെ. വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാക്സൺ ജോസ്, രജിത് പി. ഷാൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി അൻസർഷാ പ്രമേയങ്ങൾ അവതരിപ്പിച്ചു. 14 അംഗ ഏരിയാ കമ്മറ്റിയെയും 18 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഹൃദ്യ കെ.ഇ. (പ്രസിഡന്റ്), ബിനോദ് ബി.ആർ., ഷമീർ കെ.എ. (വൈസ് പ്രസിഡന്റുമാർ), സൻജു മോഹനൻ (സെക്രട്ടറി), അൻസർ ഷാ, രാകേഷ് ആർ. (ജോയിന്റ് സെക്രട്ടറിമാർ), സിന്ധു ദേവി ഇ.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 6 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.