അങ്കമാലി: എഫ്‌.സി.ഐ ഗോഡൗണുകൾ വാടകയ്ക്ക് നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് എഫ്. സി.ഐ എംപ്ലോയീസ് അസോസിയേഷൻ (സി.ഐ. ടി.യു) ആവശ്യപ്പെട്ടു. ഇത് സംബന്ധി ച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി പിയുഷ് ഗോയലിന് യൂണിയൻ കത്ത് നൽകി. ഗോഡൗൺ വാടകയ്ക്ക് നൽകുന്നത് പൊതുവിതരണ സമ്പ്രദായത്തെ അപകടത്തിലാക്കുകയും ഭക്ഷ്യഭദ്രത നിയമം അട്ടിമറിക്കുകയും ചെയ്യുമെന്നും എഫ്.സി.ഐ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എ.സമ്പത്ത് പറഞ്ഞു. എഫ്.സി.ഐയുടെ സ്വന്തമായുള്ള 557 ഡോഡൗണുകളാണ് വാടകയ്ക്ക് നൽകുന്നത്. കോവിഡ് സമയത്ത് തടസമില്ലാതെ ഭക്ഷ്യധാന്യ വിതരണം സാദ്ധ്യമായത് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണുകൾ ഉണ്ടായതുകൊണ്ടാണ്. ഇതൊന്നും കണക്കാക്കാതെയാണ് ഗോഡൗണുകൾ വാടകയ്ക്ക് നൽകുന്നതെന്നും സമ്പത്ത് പറഞ്ഞു.