കുറുപ്പംപടി : കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുരുപ്പപാറ യൂണിറ്റ് പതാക ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ. വി.ജയരാജൻ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് പി.നായർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.ജി.സുബ്രഹ്മണ്യൻ, ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ തുടങ്ങിയവർ പങ്കെടുത്തു.