വൈപ്പിൻ:നാടകകൃത്തും നടനും സംവിധായകനുമായിരുന്ന ബാലൻ അയ്യമ്പിള്ളിയെ 29-ാം ചരമ വാർഷികദിനത്തിൽ നന്മ വൈപ്പിൻ മേഖലാ കമ്മിറ്റി അനുസ്മരിച്ചു.ഞാറക്കൽ ആശുപത്രിപ്പടിക്കു സമീപത്തെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ യോഗം നന്മ ജില്ലാ പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഞാറക്കൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എൻ.ആർ.കുമാർ, മേഖലാ സെക്രട്ടറി പ്രമോദ് മാലിപ്പുറം, വിനയൻ എടവനക്കാട്, കെ.ബി.ബിജുരാജ്, ടി.എം.സുകുമാരപിള്ള, ജയപ്രകാശ്, പി.എസ്.വിശ്വംഭരൻ, മുരളി പുതുവൈപ്പ് , കൈലാസ് മാലിപ്പുറം, പി.എൽ.ജോസ്, സുനിൽ ഞാറക്കൽ, ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.