ncp

ആലുവ: മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ 'കാടകലം' ചിത്രത്തിന്റെ നിർമ്മാതാവും എൻ.സി.പി ഭാരവാഹിയുമായ സുബിൻ ജോസഫ്, ചിത്രത്തിന്റെ സംവിധായകൻ ഡോ.സഖിൽ രവീന്ദ്രൻ എന്നിവരെ എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.

പാർട്ടി ദേശീയ സമിതി അംഗം അഫ്‌സൽ കുഞ്ഞുമോൻ പൊന്നാടയണിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് അനൂബ് നൊച്ചിമ, സേവാദൾ ജില്ലാ ചെയർമാൻ രാജു തോമസ്, എൻ.വൈ.സി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ, എം.എച്ച്.സുനീർ തുടങ്ങിയവർ പങ്കെടുത്തു.