
ആലുവ: തിരക്കഥാകൃത്തും സാഹിത്യകാരനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ അശോകപുരം നാരായണനെ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ആദരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ ഉപഹാരം നൽകി. ശാഖാ ആക്ടിംഗ് പ്രസിഡന്റ് ടി.എ.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽകുമാർ, കൗൺസിലർ കെ.സി. സ്മിജൻ, ശാഖാ സെക്രട്ടറി സി.ഡി.സലിലൻ, വനിതാ സംഘം പ്രസിഡന്റ് ഷീബ സുനിൽ, പി.സി.ഷാബു, സി.കെ.ബാലകൃഷ്ണൻ, സി.ഡി.ബാബു എന്നിവർ സംസാരിച്ചു.