kotha

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വിശുദ്ധ മാർതോമ ചെറിയ പള്ളിയിൽ പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ 337-ാം ഓർമ്മപ്പെരുന്നാളിന് കൊടികയറി. വൈകിട്ട് 5 മണിക്ക് വികാരി ഫാ.ജോസ് പരത്തുവയലിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തുടക്കം കുറിച്ച് കൊടികയറ്റി.
ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ.ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ.ബേസിൽ ഇട്ടിയാണിയക്കൽ, എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, ടി.കെ.ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർമാരായ എ.ജി.ജോർജ്, കെ.എ.നൗഷാദ്, ഭാനുമതി രാജു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി.വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
ഒക്ടോബർ 4 വരെയുള്ള പത്ത് ദിവസങ്ങളിലായി പെരുന്നാൾ ആഘോഷിക്കും.