മൂവാറ്റുപുഴ: മൂവാറ്റുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ മാറാടിയിൽ പ്രവർത്തിയ്ക്കുന്ന എം.ആർ.എം ക്രമ്പ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ സി.കെ.പരീത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.കെ.സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മോഹനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി.ഉദയൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി: എം.എ.സഹീർ (പ്രസിഡന്റ്), കെ. ജി.അനിൽകുമാർ, അഡ്വ. ടോമി കളമ്പാട്ടുപറമ്പിൽ, സരിത സജികുമാർ (വൈസ് പ്രസിഡൻറുമാർ), സി.കെ.സോമൻ (സെക്രട്ടറി) പി.എം. ഇബ്രാഹിം, കെ.ദിലീപ് കുമാർ, സജി ജോർജ് (ജോയിന്റ് സെക്രട്ടറിമാർ) എം.ആർ. പ്രഭാകരൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.