മൂവാറ്റുപുഴ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേൻ ഒഫ് കേരള മൂവാറ്റുപുഴ മേഖല വാർഷിക സമ്മേളനം സമാപിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന കുടുംബ സംഗമം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.സത്താർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് കെ.എം.കരീം അദ്ധ്യക്ഷത വഹിച്ചു."കുടുംബ ബന്ധങ്ങളും കുറ്റകൃത്യങ്ങളും " എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ സി.പി.ബഷീർ ക്ലാസെടുത്തു. സമാപന സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എ.അലിസൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി.ഷാജു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സാജൻ കോശി വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡന്റ് അഡ്വ.പി.എം.ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് വിദ്യാഭ്യാസ അവാർഡ് വിതരണം നിർവ്വഹിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ സാജൻ കോശി എബ്രഹാം, നഗരസഭാ കൗൺസിലർമാരായ ആർ.രാകേഷ്, കെ.ജി. അനിൽകുമാർ, പി.എം.അബ്ദുൾ സലാം, ബിന്ദു സുരേഷ് കുമാർ, ജിനു ആന്റണി, മർച്ചന്റ്സ് അസോസിയേഷൻ ജില്ല ട്രഷറർ അജ്മൽ ചക്കുങ്ങൽ, അസോസിയേഷൻ ജില്ല സെക്രട്ടറി പി.എസ്.വിഷ്ണു, ജില്ല ട്രഷറർ പി.കെ.നസീർ, പ്രോഗ്രാം കൺവീനർ പി.എ-.സാജി എന്നിവർ സംസാരിച്ചു.