കളമശേരി: കൊച്ചി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് വാർഷികവും ഓണാഘോഷവും നടത്തി. സാന്ത്വനം ഓർഫനേജിൽ നടന്ന ചടങ്ങ് സിനിമാതാരം രാജാസാഹിബ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് മരക്കാർ അദ്ധ്യക്ഷനായി. സെക്രട്ടറി സാക്കിർ കടവിൽ, ട്രഷറർ രാജേഷ് പൂവത്തുംപറമ്പിൽ, സാന്ത്വനം ഫൗണ്ടർ രാധ മേനോൻ എന്നിവർ സംസാരിച്ചു. സാന്ത്വനത്തിലെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടിയും മത്സരങ്ങളും നടന്നു.