1
എസ്.ഡി.പി.വൈ വാർഷികം സ്കൂൾ മാനേജർ എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗത്തിന്റെ 108 - മത് വാർഷിക പൊതുയോഗം അഡ്വ. അജീഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ശ്രീഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജി. പ്രതാപൻ, മാനേജർ കെ.ആർ. വിദ്യാനാഥ്, കെ.എം. തിലകൻ, സി.എം. പൊന്നൻ എന്നിവർ സംബന്ധിച്ചു. എ.എസ്. അജയകുമാർ, അഡ്വ. സി.എ. സുനിൽ, പി.കെ. ബാബു, പി.പി. പ്രജീഷ്, ബിബിൻ മാസ്റ്റർ, എം.കെ. ബാബു എന്നിവർ പ്രസംഗിച്ചു. 20 കോടി രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു.