
തൃപ്പൂണിത്തുറ: എരൂർ ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ പാരന്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് 'ചങ്ങാതിക്കൂട്ടം" എരൂരിലെ ഭിന്നശേഷി സ്കൂളായ ജെനി സെന്ററിൽ നടത്തിയ ഓണാഘോഷം അദ്ധ്യാപിക പൂർണശ്രീ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ബീന ആശംസകൾ നേർന്നു. കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. നൂറിലധികം പേർ പങ്കെടുത്തു. കൊവിഡിൽ വീടുകളിൽ ഒതുങ്ങിയിരുന്ന സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകിയായിരുന്നു ആഘോഷം.