
കോലഞ്ചേരി: മാമലയിൽ നിന്ന് അഞ്ച് മാസം കൊണ്ട് സൈക്കിളിൽ കാശ്മീർ വരെ യാത്ര ചെയ്ത് ദേശീയ പതാക ഉയർത്തി തിരിച്ചെത്തിയ രാഹുൽ രാജിന് മഹാത്മാ അയ്യങ്കാളി സ്മാരക ഗ്രാമീണ വായനശാലയിൽ സ്വീകരണം നൽകി. അനുമോദന സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും ഡി.ടി.ഡി.സി അംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. പ്രസിഡന്റ് സുനിൽ തിരുവാണിയൂർ അദ്ധ്യക്ഷനായി. ബാലവേദി സൈക്കിൾ ക്ലബ്ബിന്റെ ഉദ്ഘാടനം എം.എ. സുരേന്ദ്രൻ നിർവഹിച്ചു. കെ.ആർ.പ്രഭാകരൻ, ധനൻ കെ. ചെട്ടിയാംചേരി, സി.പി.കുര്യാക്കോസ് , രാജൻ മാമല, സിനി റെജി, എം.എ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.