t

തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം 2020നെക്കുറിച്ച് ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ പ്രിൻസിപ്പൽ ഇ.ജി. ബാബു ഉദ്ഘാടനം ചെയ്തു.

മേഖല വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ മാത്യു ചെറിയാൻ മോഡറേറ്ററായി. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കൺവീനർ സി.പി.പോൾ 'ദേശീയ വിദ്യാഭ്യാസനയം 2020" അവതരിപ്പിച്ചു. ബിനോജ് വാസു, എം. സാബു വർഗീസ്,​ ഗോപിനാഥ് അടിയോടി, ടി.ആർ.മണി, പരിഷത്ത് മേഖല പ്രസിഡന്റ് പ്രൊഫ.എം.വി.ഗോപാലകൃഷ്ണൻ, പി.കെ. രഞ്ചൻ,​ മേഖല സെക്രട്ടറി ബി.വി. മുരളി,​ ഉദയംപേരൂർ യൂണിറ്റ് സെക്രട്ടറി കെ.വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.