m
മുടക്കുഴയിൽ വിസ്മയം 2022 ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിക്കുന്നു.

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് വാണിയപ്പിള്ളി ഗവ. എൽ.പി സ്കൂളിൽ വിസ്മയം 2022 വായനക്ലബ് ആരംഭിച്ചു. വിവിധ സംഘടനകളിൽ നിന്നാണ് പുസ്തകങ്ങൾ ശേഖരിച്ച് വായനക്ലബ് ആരംഭിച്ചത്. വിസ്മയം 2022ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോയി എം. ഐസക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു, പഞ്ചായത്ത് അംഗം സോമി ബിജു, ഹെഡ് മാസ്റ്റർ എം.കെ. മുഹമ്മദാലി, പോൾ കെ.പോൾ, സി.എ. ഓമന , സി.കെ. നീലകണ്ഠൻ ഇളയത്. ജോർജ് നാരിയേലി, പോൾ പൊട്ടക്കൽ, സി.കെ. വർഗീസ്, ലിജി പൗലോസ് എന്നിവർ പ്രസംഗിച്ചു.