
കോലഞ്ചേരി: ഐരാപുരം മോടയ്ക്കൽ ഗംഗാധരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ദീർഘകാലം ഐക്കരനാട് വില്ലേജ് ഓഫീസറായും റവന്യൂ ഇൻസ്‌പെക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കിളികുളം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റായിരുന്നു. കിളികുളം കാവിപ്പള്ളത്ത് ശിവക്ഷേത്രം രക്ഷാധികാരിയും പെരുമ്പാവൂർ ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പറുമാണ്. ഭാര്യടി.വി. രാധ (റിട്ട. പ്രധാനഅദ്ധ്യാപിക.) മാങ്ങാട്ടൂർ തച്ചുകുഴി കുടുബാംഗ. മക്കൾ: മിനി ഗംഗാധരൻ ( ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്), മനോജ് (എം.ഡി കാവേരി പ്ലാസ്റ്റിക്സ്), ദീപാറാണി (ആസ്‌ട്രേലിയ). മരുമക്കൾ: സജി ലക്ഷ്മണൻ (റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ), മഞ്ജു (ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗ്), അഭിലാഷ് (ആസ്‌ട്രേലിയ).