
ആലുവ: കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന് കീഴിലെ പഴം, പച്ചക്കറി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള കാർഷിക ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം.ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.അബൂബക്കർ, പദ്ധതി കോ ഓർഡിനേറ്റർ എം.പി.വിജയൻ, ബാങ്ക് സെക്രട്ടറി പി.എച്ച്.സാബു എന്നിവർ സംസാരിച്ചു. കാർഷിക വിദഗ്ധരായ പി.എൻ. വിജയൻ, എം.എസ്. നാസർ എന്നിവർ ക്ലാസെടുത്തു.