
ആലുവ: പൂക്കാട്ടുപടി തഖ്ദീസ് ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ ലയൺസ് ക്ലബ് നെടുമ്പാശേരി ഗ്രെയ്റ്ററും ആലുവ ദേശം നിസാമിയ്യാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
തഖ്ദീസ് ഹോസ്‌പിറ്റലിലെ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയുടെ വിവിധ വിഭാഗങ്ങളിലെ ഇരുപതോളം സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ 1500ൽ അധികം പച്ചക്കറിത്തൈകളും വിതരണം ചെയ്തു. തൈവിതരണം ലയൺസ് ക്ലബ്ബ് ജില്ലാ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ജോസ് മംഗലി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് 318ഇ ജില്ലാ സെക്രട്ടറിമാരായ അജി കുമാർ, ബിമൽനാഥ് അഞ്ചലശേരി, ടി.എം.അബ്ദുൽ കരീം, ഷിബു പള്ളിക്കുടി, എം.എൻ.ഷംസു എന്നിവർ സംസാരിച്ചു. മെഗാ മെഡിക്കൽ ക്യാമ്പിലെത്തിയ മുഴുവൻ ഗുണഭോക്താക്കൾക്കും തഖ്ദീസ് ഹോസ്‌പിറ്റലിൽ ചികിത്സാ ആനുകൂല്യത്തിനുള്ള പ്രിവിലേജ് കാർഡ് വിതരണവും നടന്നു.