krishna-chandran-23
കൃഷ്ണചന്ദ്രൻ

പെരുമ്പാവൂർ: എം.സി റോഡിൽ പുല്ലുവഴി തായ്ക്കരചിറക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കീഴില്ലം കനാൽജംഗ്ഷന് സമീപം കുറുങ്ങാട്ടുവീട്ടിൽ രവീന്ദ്രൻനായരുടെ മകൻ കൃഷ്ണചന്ദ്രനാണ് (23) മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയാണ് അപകടം. എറണാകുളത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്ന കൃഷ്ണചന്ദ്രൻ രാത്രി ഹോസ്റ്റലിലേക്ക് പോകുംവഴി വീടിന് ഒരു കിലോമീറ്റർ ദൂരത്താണ് അപകടം നടന്നത്. മറ്റ് ഏതെങ്കിലും വാഹനംതട്ടിയതാകാം അപകടമെന്നാണ് സൂചന. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്ന് കിടന്ന കൃഷ്ണ ചന്ദ്രനെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: പ്രസന്ന. സഹോദരൻ: മുരളീകൃഷ്ണൻ.