കൊച്ചി: വായ്പാ കുടിശികക്കാരുടെ വീടിന് മുമ്പിൽ ബാങ്കുകൾ ജപ്തിബോർഡ് സ്ഥാപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. വായ്പാകുടിശികയുടെ പേരിൽ തെരുവിലേക്ക് ഇറക്കിവിടുന്ന നടപടി നീതികരിക്കാനാവില്ല. മുമ്പ് ബാങ്കുകൾ ചെണ്ടകൊട്ടി പരസ്യം ചെയ്തിരുന്നതിന്റെ പുതിയരൂപമാണ് ഇപ്പോഴത്തെ ബോർഡ് തൂക്കലെന്നും സമ്മേളനം വിലയിരുത്തി.
അദ്ധ്യാപക ഭവനിൽ ചേർന്ന സമ്മേളനം ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി എളമക്കര അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത് എന്നിവർ പ്രസംഗിച്ചു.