1

പള്ളുരുത്തി: ഭാരതീയ ജനത കർഷകമോർച്ചയുടെ നേതൃത്വത്തിൽ ചെല്ലാനം വിജയം കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാപാക്ഷികമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്.

'ജലമാണ് ജീവൻ" പരിപാടി യുടെ പ്രചരണ കാമ്പയിനും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ.ജയിംസ് ഉദ്ഘാടനം ചെയ്തു. വി.എസ്.സത്യൻ അദ്ധ്യക്ഷനായി.