മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് പേഴക്കാപ്പിള്ളി യൂണിറ്റിന് കീഴിൽ നടത്തിവരുന്ന പ്രവാചക പ്രകീർത്തനസദസ് ലൈറ്റ് ഒഫ് മദീനയുടെ പത്താമത് എഡിഷൻ സ്വാഗതസംഘം രൂപീകരിച്ചു. കെ.വൈ.എസ് മഹൽ ഓഡിറ്റോറിയത്തിൽ ഉബൈദുള്ളാഹ് അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ് .വൈ.എസ് സംസ്ഥാന സെക്രട്ടറി എം. പി. അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് പേഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡൻറ് ഇസ്മായിൽ സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു.
എം പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി (ചെയർമാൻ), ഉബൈദുള്ള അസ്ഹരി (വർക്കിംഗ് ചെയർമാൻ), ഷാജഹാൻ സഖാഫി (കൺവീനർ), മീൻഹാസ് (വർക്കിംഗ് കൺവീനർ), ഇസ്മായിൽ അഹ്സനി (ഫിനാൻസ് ചെയർമാൻ, നിയാസ് എൻ. എം (ഫിനാൻസ് കൺവീനർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.