sngist-paravur-new-

പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീം, കൊച്ചിൻ മുസിരിസ് റോട്ടറി ക്ളബ്, പറവൂർ റോട്ടറി ക്ളബ്, ഇന്നർവീൽ ക്ളബ് ഒഫ് കൊച്ചിൻ മുസിരിസ് ആൻഡ് പറവൂർ, രാജഗിരി ഹോസ്‌പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. എസ്.എൻ ജിസ്റ്റ് വൈസ് ചെയർമാൻ ബൈജു വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.സി.കെ.രഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഉണ്ണി ക്കൃഷ്ണൻ, ബാബു ജോർജ്, രാജേശ്വരി ഉണ്ണിക്കൃഷ്ണൻ, ആശിഷ് വിചിത്രൻ, പ്രിൻസിപ്പൽ സജിനി തോമസ് മത്തായി, എം.ആരുൺ, ടി.എം.നിസാർ, സജിനി ടോബി തുടങ്ങിയവർ സംസാരിച്ചു.