കളമശേരി: ഏലൂർ പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ദിവസവും രാവിലെ ലളിതാ സഹസ്രാനാമം ദേവി മാഹാത്മ്യം പാരായണമുണ്ടാകും. 30ന് നൃത്തനൃത്യങ്ങൾ, ഒക്ടോബർ ഒന്നിന് നൃത്തസന്ധ്യ, രണ്ടിന് തിരുവാതിരകളി, 3ന് സംഗീതനിശ, 4ന് ഭക്തിഗാനസുധ, 5ന് പൂജയെടുപ്പ്.