അങ്കമാലി: സാമൂഹിക വികസന രംഗത്ത് 28 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ദി അന്ത്യോദയയുടെ നൂതന സംരംഭമായ അന്ത്യോദയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ് മാണ്ഡ്യ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത് ഉദ്‌ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടർ ഫാ.സുബാഷ് മാളിയേക്കൽ കോഴ്‌സിനെ കുറിച്ച് വിശദീകരിച്ചു. ജർമ്മനിയിൽപ്രതിമാസ സ്റ്റൈപ്പന്റോടുകൂടിയ നഴ്സിംഗ് പഠനം സംബന്ധിച്ചും കുറഞ്ഞ ചെലവിൽ ജർമ്മൻ ഭാഷാ പഠനത്തിനുള്ള അവസരത്തെ കുറിച്ചും ദി അന്ത്യോദയ എക്സിക്യുട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ സംസാരിച്ചു. ഉദ്‌ഘാടന യോഗത്തിൽ ദി അന്ത്യോദയ ഡയറക്ടർ ഫാ. ജോസഫ് അണ്ടിശേരിൽ അദ്ധ്യക്ഷനായി. ഫാ. പോൾ കല്ലുകാരൻ, ഫാ. ജോയ് ഐനിയാടൻ, ഫാ.ജിമ്മി പൂച്ചക്കാട്ട്, ജോളി എം.പടയാട്ടിൽ, ദി അന്ത്യോദയ ബോർഡ് അംഗങ്ങളായ ജോർജ് എൽസൂസ്, അനു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.