
കൊച്ചി: കുഫോസ് അവസാനവർഷ ബാച്ചിലർ ഒഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്‌സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലുവർഷ കോഴ്‌സിൽ ഒ.ജി.പി.എ പത്തിൽ 8.79 സ്‌കോർ നേടിയ പി.എസ്. കീർത്തന ഒന്നാംറാങ്കും 8.70 സ്‌കോർ നേടിയ റിനു ഫാത്തിമ രണ്ടാംറാങ്കും 8.61 സ്‌കോർ നേടിയ എം.എ. ഹരിത മൂന്നാംറാങ്കും നേടി.
കൊല്ലം ആയൂർ ആർക്കന്നൂർ കീർത്തനയിൽ എസ്. പ്രകാശ്കുമാറിന്റെയും ആർ.എം.സിനിയുടെയും മകളാണ് കീർത്തന. തിരുവനന്തപുരം കല്ലറ കെ.ടി. കുന്നുചെറുവാളം ഷീജ മൻസിൽ എ. ഷാജഹാന്റെയും ഷംലബീവിയുടെയും മകളാണ് റിനു ഫാത്തിമ. ഹരിത ചാലക്കുടി കുന്നപ്പിള്ളി മാത്തോലി വീട്ടിൽ എം.കെ. അനന്തൻ- കെ.കെ. ലളിത ദമ്പതികളുടെ മകളാണ്.