കാലടി: കാഞ്ഞൂർ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 2023ലെ തിരുനാൾ നടത്തിപ്പിനായി ചേർന്ന പൊതുയോഗം തിരുനാൾ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. സെബാസ്റ്റ്യൻ പോൾ (ജനറൽ കൺവീനർ), അജീഷ് കോളരിക്കൽ ( ജോ. കൺവീനർ), ബിജു പാറക്ക (സെക്രട്ടറി), ബിജു കാഞ്ഞിരത്തിങ്കൽ ( ജോ. സെക്രട്ടറി), ഡേവിസ് പെരുമായൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഫൊറോന വികാരി റവ. ഡോ. ജോസഫ് കണിയാംപറമ്പിൽ അദ്ധ്യക്ഷനായി. കൈക്കാരന്മാരായ ഡേവിസ് അയ്നാടൻ, ബാബു അവൂക്കാരൻ എന്നിവർ പങ്കെടുത്തു.