മൂവാറ്റുപുഴ: കെ.സോമപ്രസാദ് ക്യാപ്ടനായ പട്ടികജാതിക്ഷേമ സമിതി സംസ്ഥാന സമര പ്രചാരണ ജാഥ എറണാകുളം ജില്ലയിൽ പര്യടനം നടത്തി. മൂവാറ്റുപുഴയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽ കുമാർ, ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, പി.കെ.എസ് ജില്ലാ സെക്രട്ടറി സുരേഷ് ബാബു, പ്രവർത്തകർ, വർഗ ബഹുജന സംഘടന നേതാക്കൾ എന്നിവർ ചേർന്ന് ജാഥാംഗങ്ങളെ സ്വീകരിച്ചു. തുടർന്ന് നെഹ്രു പാർക്കിൽ ചേർന്ന സ്വീകരണ യോഗം ജാഥാംഗം കെ .ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ കെ .സോമപ്രസാദ്, ജാഥ മാനേജർ വി.ആർ.ശാലിനി, കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി കെ.കെ.ചന്ദ്രൻ, മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി ടി.ശിവദാസ്, ഏരിയാ പ്രസിഡന്റ് എം.കെ.സന്തോഷ്, ഭവാനി ഉത്തരൻ എന്നിവർ സംസാരിച്ചു.