
കാലടി: നീലീശ്വരം ശ്രീനാരായണ യൂത്ത് ക്ലബ്ബ് ആൻഡ് ലൈബ്രറിയിൽ "ജാതിരഹിത മതനിരപേക്ഷത നാരായണ ഗുരുവിലൂടെ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ആലുവ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി.ഉദയഭാനു അദ്ധ്യക്ഷനായി. കെ.ജി.സദാശിവൻ വിഷയാവതരണം നടത്തി. വി.ജി.സൗമ്യൻ, വി.കെ.ഗോപി, ലൈബ്രറി സെക്രട്ടറി സി.കെ.പ്രഭാകരൻ, വാർഡ് അംഗം മിനി സേവ്യർ, കെ.വി.സുരേഷ് എന്നിവർ സംസാരിച്ചു.