
കോലഞ്ചേരി: പാലയ്ക്കാമറ്റം ടിക് സെവൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ മുപ്പതാം വാർഷികവും ഗ്രാമോത്സവവും അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആശാന്ത് ഗോപി അദ്ധ്യക്ഷനായി. എൽദോസ് പോൾ, ബേബി, ആരാധ്യ രതീഷ് എന്നിവരെ ആദരിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, അംഗങ്ങളായ എൻ.വി.കൃഷ്ണൻകുട്ടി, അഡ്വ. ബിജു കെ.ജോർജ്, മോഹൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.