
പറവൂർ: കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ചരിത്രോത്സവം സെമിനാർ സംഘടിപ്പിച്ചു. അഡ്വ. സുജയ് സത്യൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അന്നു ആദർശ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.പി. അജിത്ത്കുമാർ, സെക്രട്ടറി കെ.വി.ജിനൻ, എച്ച്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.