a

ചോറ്റാനിക്കര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് സേവാപാക്ഷികാചരണത്തിന്റെ ഭാഗമായി ജലസ്രോതസ്സുകളുടെ സംരക്ഷണം മുളന്തുരുത്തിയിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.കെ. സാജോൾ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ സെക്രട്ടറി എം.ഐ. സാജു, മണ്ഡലം ട്രഷറർ കെ.ആർ.തിരുമേനി, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എൻ.എൻ. വിജയൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വത്സല വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.