പറവൂർ: ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് പല്ലംതുരുത്ത് - തൂയിത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസ്ഥിബലക്ഷയ നിർണയ ക്യാമ്പ് നടത്തി. എച്ച്.ഫോർ.എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിഖിൽ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജി. ജയൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വിഷ്ണുദാസ് ശങ്കരമാലിൽ, ബിജു പണ്ടാരമാട്ട്, ലാലു ശങ്കരമാലിൽ, എം.കെ.രാജേഷ്, ജോസഫ് പടയാട്ടി എന്നിവർ സംസാരിച്ചു. ആവശ്യമുള്ളവർക്ക് സൗജന്യമായി മരുന്ന് നൽകി.