 
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിൽ നാഷണൽ സർവീസ് സ്‌കീം ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി നിർവഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. എം. ജെൻസി, കെ.പി. ആതിര, വിഷ്ണു വിജയൻ, അർഷദ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.