മൂവാറ്റുപുഴ : നഗരസഭാ ആരോഗ്യ വിഭാഗവും എക്സൈസും സംയുക്തമായി നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഹാൻസ് , പാൻപരാഗ് ,ചൈനീഖൈനി, മുറുക്കാൻ ഉപയോഗിക്കുന്ന നിരോധിത ഉത്പന്നങ്ങൾ എന്നിവയാണ് സംയുക്ത സംഘം പിടികൂടിയത്. നഗരസഭ പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് നഗരസഭ ചെയർമാൻ പി. പി.എൽദോസ് അറിയിച്ചു.

പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് വകുപ്പിനെയും മറ്റ് നിയമ സംവിധാനങ്ങളെയും അറിയിക്കണമെന്ന് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആൻഡോ പറഞ്ഞു.ഹെൽത്ത് സൂപ്പർവൈസർ ഇ.കെ.സഹദേവൻ , ഹെൽത്ത് ഇൻസ്‌പെക്ടർ എം. ലത ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിന്ദു രാമചന്ദ്രൻ , ടി .കെ.ഷീജ , എക്സൈസ് റേഞ്ച് ഓഫീസർ ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ റസാക്ക്, ജോമോൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നൈനി മോഹനൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.