മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരെ (ഹയർ സെക്കൻഡറി വിഭാഗം) നിയമിക്കുന്നു. 29ന് രാവിലെ 10ന് ബോട്ടണി, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ കോപ്പിയുമായി ഹാജരാകണം.