
തൃക്കാക്കര: സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതിൽ കടുത്ത വിവേചനം സൃഷ്ടിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 26ന് നടത്തുന്ന കാൽലക്ഷം പേരുടെ സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി ജോയിന്റ് കൗൺസിൽ കാക്കനാട് സിവിൽ സ്റ്റേഷൻ മേഖലാ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭത്തിൽ ജീവനക്കാർ അണിചേരണമെന്ന് ആഹ്വാനം ചെയ്‌തു. മേഖല പ്രസിഡന്റ് സി.എ.സനൂപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ. അനീഷ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, സജു ഉണ്ണികൃഷ്ണൻ, ടി.എസ്. സതീഷ് കുമാർ, കൃഷ്ണകുമാർ പി.കെ., സ്‌നേഹ കെ.സി., ലോലിത ജി., മേഖല സെക്രട്ടറി എ.ജി. അനിൽകുമാർ, ട്രഷറർ വിജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.