ആലുവ: യു.സി കോളേജ് ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ 'സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ' എന്ന വിഷയത്തിൽ രാഷ്ട്രീയ നിരൂപകൻ എൻ.എം. പിയേഴ്‌സൺ സംസാരിച്ചു. സ്വാതന്ത്ര്യം എന്നത് പൂർണമായി ഗ്രഹിക്കണമെങ്കിൽ അത് നമുക്ക് ലഭ്യമാക്കാൻ വേണ്ടിവന്ന പോരാട്ടങ്ങളെയും പരിശ്രമങ്ങളെയും അറിഞ്ഞാൽ മാത്രം പോരെന്നും എന്തിൽ നിന്നും എന്തിനു വേണ്ടിയാണ് സ്വാതന്ത്ര്യം എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഐ.പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ഡോ.സീന മത്തായി സംസാരിച്ചു.