ചൊവ്വര: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ചൊവ്വര പട്ടൂർ കുന്നിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശാന്തി ചൊവ്വര ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സ്വാത്രന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചരിത്ര നോവൻ ഡോ.സെമിച്ചൻ ജോസഫ് അവതരിപ്പിച്ചു. കബീർ മേത്തർ, പി.ജി.അജിത, പഞ്ചായത്ത് അംഗം കെ.പി.സുകുമാരൻ, പി.ടി.പോളി, ജേക്കബ് തച്ചപ്പിള്ളി, ജൂബി ബേബി, പി.എസ്.രാധാകൃഷ്ണൻ, കെ.ജെ.ജോയ്സ്, ടി.എ.ജയൻ എന്നിവർ പങ്കെടുത്തു.