ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.ബി.എ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം റിട്ട.പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാദർ തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഒഫ് മാനേജ്മന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ.പദ്മജ ദേവി, കോളേജ് ബർസാർ ഡോ.സിബു എം. ഈപ്പൻ, ജാനിസ് ബെൻ ബിനോ എന്നിവർ സംസാരിച്ചു.