narayana-hrishi
ചുണങ്ങംവേലി സാൻജോ ഗാർഡന്റ്സ് റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം നാരായണ ഋഷി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചുണങ്ങംവേലി സാൻജോ ഗാർഡൻസ് റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം നാരായണ ഋഷി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.എ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് പള്ളി വികാരി ജോസ് തോട്ടക്കര മുഖ്യപ്രഭാഷണം നടത്തി. കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എം. സാജു മത്തായി, എൽസി ജോസഫ്, അസോ. ഭാരവാഹികളായ ജേക്കബ് പീറ്റർ, കെ.വി. ബാബു, സിൽസൻ ജോസഫ്, ജനറൽ കൺവീനർ പി.സി. അബ്രഹാം പാലാട്ടി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.