കോലഞ്ചേരി: പൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ദിനം ആചരിച്ചു. വിദ്യാലയ ചുമരിലെ സ്വാതന്ത്റ്യസമര ചരിത്രസംഭവങ്ങളുടെ ചിത്രങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗം ടി.വി.രാജൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആൻസി ചെറിയാൻ, ഹെഡ്മിസ്ട്രസ് മിനി പി. ജേക്കബ്, പി.ടി.എ പ്രസിഡന്റ് വി.ഒ.കൊച്ചുമോൻ, ആഷാ ജോർജ് തുടങ്ങിയവർ സംസാരിച്ചു.