തൃക്കാക്കര: ഹയർ സെക്കൻഡറി എൻ.എസ്.എസ് ദിനാചാരണത്തോട് അനുബന്ധിച്ച് തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫ്രീഡം വാളിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പൻ അനാച്ഛാദനം ചെയ്തു. കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.തോമസ് നങ്ങേലിമാലിൽ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതിവകുപ്പിന്റെ ജീവകാരുണ്യ പദ്ധതിയായ വി-കെയറിനുവേണ്ടി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ ശേഖരിച്ചതുക പ്രിൻസിപ്പൽ മാർട്ടിൻ ടി.ജി. ജില്ലാ പി.എ.സി മെമ്പർ അഭിലാഷിന് കൈമാറി.