വൈപ്പിൻ: ജില്ലയിൽ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള കേരള ചിക്കൻവില്പനശാലകൾ വില്പന നിർത്തിവെച്ചു. ജില്ലയിൽ 17വില്പനശാലകളുണ്ട്. കോഴിവില കുറക്കുക, ക്രെഡിറ്റ് സംവിധാനം പരിധിയില്ലാതെ തുടരുക, 10 രൂപ നിരക്കിൽ കട്ടിംഗ് ചാർജ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചിക്കൻസ്റ്റാൾ നടത്തിപ്പുകാർ കുടുംബശ്രീ മിഷൻ ജില്ലാ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഗുണനിലവാരമുള്ളചിക്കൻ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകാനാണ് രണ്ടുവർഷം മുമ്പ് കുംടുംബശ്രീ മിഷൻകേരള ചിക്കൻ എന്ന പേരിൽചിക്കൻ വിതരണകമ്പനി തുടങ്ങിയത്.