കോലഞ്ചേരി: സി.ഐ.ടി.യു കോലഞ്ചേരി ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എൻ.മോഹനൻ അദ്ധ്യക്ഷനായി. എൻ.ജി.സുജിത് കുമാർ, എ.ആർ. രാജേഷ്, എം.വൈ.കുര്യാച്ചൻ, എൻ.വി.വാസു, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.വി. മനോജ്, എം.ജി. അജി, അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി എം.എൻ.മോഹനൻ (പ്രസിഡന്റ്), എം.വൈ.കുര്യാച്ചൻ, സിന്ധു സത്യൻ, ജിൻസ് ടി.മുസ്തഫ, ഐ.വി.ഷാജി (വൈസ് പ്രസിഡന്റുമാർ), കെ.കെ.ഏലിയാസ് (സെക്രട്ടറി), എ.ആർ.രാജേഷ്, എൻ.ജി.സുജിത് കുമാർ, എൻ.വി.വാസു, പി.ടി.അജിത് (ജോ.സെക്രട്ടറിമാർ), എൻ.കെ.ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.