 
വൈപ്പിൻ: ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ചെറായി തിരുമനാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ സഭാ പ്രസിഡന്റ് പി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. മേൽശാന്തി അനിൽകുമാർ കാർമ്മികത്വംവഹിച്ചു. മഹാഗണപതി ഹോമം, സർവൈശ്വര്യപൂജ, പൂജവയ്പ്, ആയുധപൂജ എന്നിവയാണ് വിശേഷാൽ ചടങ്ങുകൾ. ഒക്ടോബർ അഞ്ചിനാണ് വിദ്യാരംഭം.