ഞാറക്കൽ: മാലിപ്പുറം ജെ.എൽ.ജെ മരുപ്പച്ച കുടുംബശ്രീയിൽ നിന്നുള്ള നഫീറ ഷാനവാസും ഷീലാ ബാബുവും കൃഷിഭവനുമായി ചേർന്ന് നടത്തിയ പൂ, പച്ചക്കറി കൃഷി വിളവെടുപ്പ് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റസിയ ജമാൽ, കെ.എസ്. രാധാകൃഷ്ണൻ, ബി.ഡി.എഫ് വൈസ് ചെയർപേഴ്സൺ കെ.ആർ. മാലിനി, കൃഷി ഓഫീസർ എം.എസ്. ലക്ഷ്മി, ഡി.ഡി.എസ് അംഗം ലിൻസി ലിജോ, സുമന എന്നിവർ സംസാരിച്ചു.