വൈപ്പിൻ: ഞാറക്കൽ ബ്രദേഴ്‌സ് കടവിന്റെ രണ്ടാമത് അഖിലകേരള വടംവലി മത്സരം പുല്ലൂറ്റ് പറമ്പ് ക്ഷേത്രാങ്കണത്തിൽ ഞാറക്കൽ എസ്. ഐ എ.കെ.സുധീർ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഞാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ല ടി.ടി. ഫ്രാൻസിസ് , ശ്രീഷൺമുഖ വിലാസം സഭ പ്രസിഡന്റ് സുമശരൻ, പഞ്ചായത്ത് മെബർമാരായ എ.പി. ലാലു, ആശ ടോണി, ഡി.വൈ.എഫ്.ഐ വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി കെ.വി. നിജിൽ, അംജിത് വലിയവീട്ടിൽ, അരുൺ കെ.ബാബു എന്നിവർ സംസാരിച്ചു.
ഞാറക്കൽ സഹൃദയ ക്ലബ് സ്‌പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ ഒന്നാംസ്ഥാനവും ഞാറക്കൽ മാർത്ത ടൈൽസ് സ്‌പോൺസർ ചെയ്ത ആഹാ എടപ്പാൾ മലപ്പുറം രണ്ടാംസ്ഥാനവും നേടി.