
കൊച്ചി: ടൂറിസം ദിനത്തോടനുബന്ധിച്ച് പ്രകൃതിഭംഗി ആസ്വദിച്ച് പെരിയാറിലൂടെ ഹൗസ് ബോട്ട് യാത്രാസൗകര്യം ആസ്റ്റർ മെഡ്‌സിറ്റി ആരംഭിക്കും. മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്തുനിന്നും എത്തുന്നവർക്കായാണിത്.
മെഡിക്കൽ ടൂറിസം രംഗത്ത് പുതിയ ചുവടുവയ്പാണ് വിദേശത്തു നിന്ന് ചികിത്സയ്ക്കായി എത്തുന്നവർക്ക് ഹൗസ് ബോട്ട് യാത്രയെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
ചെക്കപ്പുകൾക്കായി രാവിലെ എത്തുന്നവർക്ക് ഹൗസ് ബോട്ടിലാണ് പ്രഭാത ഭക്ഷണം. ചെക്കപ്പുകൾക്കു ശേഷം തിരിച്ചെത്തുമ്പോൾ ഹൗസ് ബോട്ടിലുള്ള സായാഹ്നയാത്രയും ഒരുക്കിയിട്ടുണ്ട്. സെപ്തംബർ 28ന് ഡോ. അഷ്‌റഫ് ശിഖാലിയേവ് പദ്ധതി ഉദ്ഘാടനം ചെയ്യും.
ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി.നായർ, കേരള ക്ലസ്റ്റർ സർവീസ് എക്‌സലൻസ് ഹെഡ് വൈശാഖ് സീതാറാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.